സുനീറിനെതിരായ പരാമര്‍ശം:അന്‍വറിനെതിരെ നടപടി വേണമെന്ന് സി.പി.ഐ

തിരുവനന്തപുരം: പി.പി സുനീറിനെതിരെ ആരോപണം ഉന്നയിച്ച പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.ഐ. കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പാര്‍ട്ടിയുടെ നിലപാട് അറിയിച്ചത്.

ക്വാറി മാഫിയകളില്‍ നിന്ന് പണം വാങ്ങി എന്നതടക്കമുള്ള അന്‍വറിന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സുനീര്‍ പറഞ്ഞ ആദ്യ മറുപടിയാണിത്. ഒരു തരത്തിലുള്ള വിശ്വാസ്യതയുമില്ലാത്ത ആളാണ് അന്‍വറെന്ന് സുനീര്‍ ആരോപിച്ചു.പി.പി സുനീര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സി.പി.ഐ നേത്യത്വം വിഷയം ഗൗരവത്തിലെടുത്തതും ഇപ്പോള്‍ സിപിഎം നേതൃത്വത്തെ സമീപിച്ചിരിക്കുന്നതും.

മുസ്ലീം ലീഗും സിപിഐയും ഒരുപോലെയാണെന്നും സിപിഐ നേതാക്കള്‍ എക്കാലവും തന്നെ ദ്രോഹിക്കുകയാണ് ചെയ്തിട്ടുള്ളതെന്നുമായിരുന്നു പി വി അന്‍വറിന്റെ വിവാദ പരാമര്‍ശം. വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐ നേതാവുമായ പി പി സുനീര്‍ ലീഗിലേക്ക് ചേക്കാറാനുള്ള ശ്രമത്തിലാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. സിപിഐ നേതാക്കളില്‍ ഇത് വലിയ അതൃപ്തിക്ക് ഇടയാക്കി.

Top