ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗം പി.പി. ലക്ഷ്മണന്‍ അന്തരിച്ചു

lzxmanan

കണ്ണൂര്‍: പി.പി. ലക്ഷ്മണന്‍ അന്തരിച്ചു. കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗവും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) മുന്‍ എക്സിക്യൂട്ടീവ് പ്രസിഡന്റുമായിരുന്നു പി.പി. ലക്ഷ്മണന്‍. ഫിഫ അപ്പീല്‍ കമ്മിറ്റി അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ലക്ഷ്മണന്‍.

ഇന്ത്യന്‍ ഫുട്ബോളില്‍ പ്രൊഫഷണലിസവും ദേശീയ ലീഗും കൊണ്ടുവന്നത് ഇദ്ദേഹമായിരുന്നു. കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായിരുന്നു. നാലുവര്‍ഷം എ.ഐ.എഫ്.എഫിന്റെ ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍, 1980ല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, 1984ല്‍ ട്രഷറര്‍, 1988 മുതല്‍ സെക്രട്ടറി, 1996ല്‍ സീനിയര്‍ വൈസ് പ്രസിഡന്റ്, 2000-ല്‍ എക്സിക്യൂട്ടീവ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്

ഇതിനിടയില്‍ എ.എഫ്.സി.യുടെയും ഫിഫയുടെയും സബ് കമ്മിറ്റികളിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. മലബാര്‍ ഡൈയിങ് ആന്‍ഡ് ഫിനിഷിങ് മില്‍സിന്റെ മാനേജിങ് ഡയറക്ടറായിരുന്നു.

ഭാര്യ: ഡോ. പ്രസന്ന ലക്ഷ്മണന്‍. മക്കള്‍: ഷംല സുജിത്ത്, ഡോ. സ്മിത സതീഷ്, ലസിത ജയകൃഷ്ണരാമന്‍, നമിത പ്രകാശ്, നവീന്‍. മരുമക്കള്‍: സുജിത്ത്, സതീഷ്, ജയകൃഷ്ണരാമന്‍, പ്രകാശ്, സിമിത.

Top