വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പിപി ബഷീറിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

cpm

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.

പിപി ബഷീറാണ് വേങ്ങരയില്‍ സിപിഐഎമ്മിന് വേണ്ടി മത്സരിക്കുക. ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു.

തിരൂരങ്ങാടി ഏരിയാകമ്മിറ്റി അംഗമായ ബഷീര്‍ തന്നെയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥി.

തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമാണ് അഭിഭാഷകൻ കൂടിയായ പി.പി.ബഷീർ. തിരൂരിലാണ് പ്രാക്ടീസ് ചെയ്യുന്നത്. കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയിൽ മത്സരിച്ച ബഷീർ 38,057 വോട്ടുകൾക്കാണു തോറ്റത്.

ഒാൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗമാണ്. എആർ പഞ്ചായത്ത് മുൻ അംഗവും. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മുൻ അംഗവുമാണ്.

Top