വേങ്ങരയില്‍ വൈകാരിക വര്‍ഗീയത ജനങ്ങളെ സ്വാധീനിച്ചത്‌ തോല്‍വിക്ക് കാരണം;പി.പി ബഷീര്‍

മലപ്പുറം: വേങ്ങരയില്‍ വൈകാരിക വര്‍ഗീയത ജനങ്ങളെ സ്വാധീനിച്ചതാണ് തോല്‍വിക്ക് കാരണമായതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍.

എസ്ഡിപിഐയെ സ്‌പോണ്‍സര്‍ ചെയ്തത് ലീഗാണെന്നും ആരാണ് ശക്തമായി വര്‍ഗീയത പ്രചരിപ്പിക്കുന്നത് എന്നതില്‍ ലീഗും എസ്ഡിപിഐയും മല്‍സരമായിരുന്നു എന്നും പി.പി. ബഷീര്‍ പറഞ്ഞു.

ഹാദിയ കേസ് എടുത്തു കാണിച്ചായിരുന്നു ഇരു പാര്‍ട്ടികളും പ്രചാരണം നടത്തിയതെന്നും പി.പി. ബഷീര്‍ ആരോപിച്ചു.

Top