powerful women character by shruthy menon in chippy

കിസ്മത്ത് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഗവേഷക വിദ്യാര്‍ത്ഥിനിയുടെ വേഷത്തിനുശേഷം ശക്തമായ സ്ത്രീ കഥാപാത്രവുമായി ശ്രുതി മേനോന്‍ ‘ചിപ്പി’യില്‍.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ചേരി പ്രദേശത്ത് താമസിക്കുന്ന ഒരു സ്ത്രീയാണ് ചിപ്പി.

പ്രദീപ് ചൊക്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുഖ്യകഥാപാത്രമായ ചിപ്പിയെ തന്നെയാണ് ശ്രുതി അവതരിപ്പിക്കുന്നത്.

കുട്ടികള്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ചിപ്പിയും കുട്ടികളുമായുള്ള സമ്പര്‍ക്കങ്ങളാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

സലീം കുമാര്‍, ജോയ് മാത്യു, മണികണ്ഠന്‍, സുരഭി തുടങ്ങിയവര്‍ മുഖ്യ കഥാപാത്രത്തിലത്തുന്ന ചിത്രം ഭൂരിഭാഗവും ചിത്രീകരിക്കുന്നത് തലശേരിയിലാണ്.

ചിത്രം മെയ് രണ്ടിന് തീയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.

Top