ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് എ​തി​രെ ‘ടൈം​സ് അ​പ്പ് ‘ ക്യാമ്പയിനുമായി ഹോ​ളി​വു​ഡ് ന​ടി​മാ​ർ

Hollywood

ന്യൂ​യോ​ർ​ക്ക്: സിനിമ മേഖലയിൽ സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് എ​തി​രെ ശക്തമായി പ്രതികരിക്കാൻ ‘ടൈം​സ് അ​പ്പ്’ ക്യാമ്പയിനുമായി ഹോ​ളി​വു​ഡ് ന​ടി​മാ​ർ. സിനിമ മേഖലയില്‍ തുടങ്ങി എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്കെതിരായ ലൈംഗിക ചൂഷണം തടയുകയാണ് പുതിയ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്.

പ്രശസ്ത ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വെ വെയ്ന്‍‌സ്റ്റെയനെതിരെ ലൈംഗിക ആരോപണങ്ങളുമായി നടിമാര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പുതിയ ക്യാമ്പയിന് തുടക്കം കുറിക്കുന്നത്.

02WOMEN-FIGHT-BACK-COMBO-superJumbo (1)

പ്രശസ്ത ഹോളിവുഡ് താരങ്ങളായ നതാലി പോര്‍ട്ട്മാന്‍, റീസ് വിതര്‍സ്പൂണ്‍, കേയ്റ്റ് ബ്ലാന്‍ചെറ്റ്, എമ്മാ സ്റ്റോണ്‍ തുടങ്ങി 300ലധികം ഹോളിവുഡ് നടിമാരും സംവിധായകരും ടൈംസ് അപ്പിന്‍റെ ഭാഗമാകുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ മീ ടു ഹാഷ് ടാഗ് ക്യാമ്പയിന് ലഭിച്ച പിന്തുണ ഈ ക്യാമ്പയിനും ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് താരങ്ങൾ.

Top