അറ്റ്ലാന്റ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനങ്ങൾ റദ്ദാക്കി ; യാത്രക്കാർ കുടുങ്ങി

അറ്റ്ലാന്റ : ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളമാണ് ഹാർട്ട്സ്ഫീൽഡ്-ജാക്സൺ അറ്റ്ലാന്റ ഇന്റർനാഷണൽ എയർപോർട്ട്.

അറ്റ്ലാൻറ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രക്കാരാണ്.

വൈദ്യുതി തകരാർ ഉണ്ടായതിനാലാണ് വിമാനങ്ങൾ റദ്ദാക്കിയത്. ഞായറാഴ്ച രാത്രി മുതലാണ് യാത്രക്കാരെ വലച്ച് വിമാനങ്ങൾ റദ്ദാക്കിയത്.

476B0B7800000578-5188889-image-a-18_1513554610418

ഇത്തരത്തിൽ ഏകദേശം 1000 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനിരുന്ന എല്ലാ ഫ്ളൈറ്റുകളും നിർത്തലാക്കി. എത്തിച്ചേർന്ന ഫ്ലൈറ്റുകൾ എത്തിയ പോയിന്റുകളിൽ തന്നെ നിലനിർത്തി.

എയർപോർട്ടിൽ കഴിയുന്ന യാത്രക്കാർ അവരുടെ സെൽ ഫോണിലെ ടോർച്ചിൽ നിന്നുള്ള വെളിച്ചമാണ് ഉപയോഗിക്കുന്നത്.

Top