വൈദ്യുതി ബില്‍ അടച്ചില്ല; പൂനെയിലെ 800ഓളം സര്‍ക്കാര്‍ സ്‌കൂളുകളിലെ ഫ്യൂസ് ഊരി

പൂനെ: മഹാരാഷ്ട്ര പൂനെയിലെ 800ഓളം സര്‍ക്കാര്‍ സ്‌കൂളുകളില്‍ വൈദ്യുതിബന്ധം തടസ്സപ്പെട്ടു. വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡ് ഈ സ്‌കൂളുകളിലെ ഫ്യൂസ് ഊരിയത്.

ഏകദേശം രണ്ട് കോടി രൂപയ്ക്ക് മുകളിലാണ് ഈ സ്‌കൂളുകള്‍ ചേര്‍ന്ന് കുടിശ്ശിക വരുത്തിയ തുകയെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി ചൂണ്ടിക്കാട്ടി.

‘ജില്ലയില്‍ 4600 സ്‌കൂളുകളുണ്ട്. ഇതില്‍ 800 സ്‌കൂളുകളിലേക്കുള്ള വൈദ്യുതിബന്ധമാണ് തടസ്സപ്പെട്ടിരിക്കുന്നത്. ആകെ കുടിശ്ശിക 2.28 കോടി രൂപയാണ്. ആ തുക നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ ഫണ്ടില്‍ നിന്ന് ഈ തുക അടച്ചുതീര്‍ക്കാന്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കി.”- പൂനെ ജില്ല പരിഷത് സിഇഓ ആയുഷ് പ്രസാദ് പറഞ്ഞു.

Top