മധ്യപ്രദേശില്‍ അപ്രഖ്യാപിത പവര്‍ കട്ട്; 387 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

power-cut

ഭോപ്പാല്‍: മധ്യപ്രദേശില്‍ അപ്രഖ്യാപിത പവര്‍ കട്ട് ഉണ്ടായ സംഭവത്തില്‍ കാരണക്കാരയ 387 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു. പവര്‍ കട്ട് ഉണ്ടാകുന്നതില്‍ നിരന്തരം പരാതികളുയര്‍ന്നതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

സംസ്ഥാനത്തെ വൈദ്യുതി വിതരണത്തെക്കുറിച്ചും പവര്‍ കട്ടിനെക്കുറിച്ചും മുഖ്യമന്ത്രി കമല്‍ നാഥ് റിപ്പോര്‍ട്ട് തേടിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അപ്രഖ്യാപിത പവര്‍ കട്ടിനെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകളാണ് വന്നത്.

Top