Pound valu increasing in wake of Brexit ruling

ലണ്ടന്‍: ബ്രക്‌സിറ്റ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിധി വന്നതോടെ ബ്രിട്ടിഷ് പൗണ്ടിന്റെ മൂല്യം ഉയര്‍ന്നു.
ഇതിനെതിരെ ഒരുവിഭാഗം ബിസിനസുകാര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

വിപണി പിടിച്ചു നിര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം. അപ്പീല്‍ അതിവേഗം പരിഗണിച്ച് ഈ വര്‍ഷാവസാനത്തിനു മുന്‍പ് അവസാന വിധി നല്‍കാനാണു സുപ്രീംകോടതി നീക്കം.

ജൂണില്‍ നടന്ന ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള നിര്‍ദേശത്തിനാണു ജനപിന്തുണ കിട്ടിയത്. എന്നാല്‍ ബ്രക്‌സിറ്റിനെതിരായിരുന്നു തുടക്കം മുതല്‍ ഒരു വിഭാഗം വ്യവസായികള്‍.

യൂണിയന്‍ വിടുന്നതോടെ വാണിജ്യവ്യവസായ മേഖലയില്‍ ബ്രിട്ടനു ക്ഷീണം ചെയ്യുമെന്നാണു ഇവരുടെ വിലയിരുത്തല്‍. പാര്‍ലമെന്റില്‍ വോട്ടെടുപ്പിനെത്തിയാല്‍ ബ്രെക്‌സിറ്റ് നീക്കം തടസ്സപ്പെട്ടേക്കുമെന്നു ഇവര്‍ കരുതുന്നു. എന്നാല്‍ നടപടി ക്രമങ്ങള്‍ പാലിച്ച് ബ്രക്‌സിറ്റുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം.

Top