അങ്കമാലിയിലെ പോത്ത് വർക്കിയും അഡാർ ലവ് ടീച്ചറും വിവാഹിതരാകുന്നു

ലിജോ ജോസ് പല്ലിശ്ശേരിയുടെ സൂപ്പർ ഹിറ്റ്‌ ചിത്രം അങ്കമാലി ഡയറീസിലെ പോത്ത് വർക്കിയായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ കിച്ചു ടെല്ലസ്സും, ഒമർ ലുലു ചിത്രം അഡാർ ലവ് -ലെ ടീച്ചറുടെ കഥാപാത്രം അവതരിപ്പിച്ച റോഷ്‌ന അന്ന റോയും വിവാഹിതരാകാൻ ഒരുങ്ങുന്നു. ഇരുവരുടെയും പ്രണയ വിവാഹമാണ്.

വർണ്യത്തിൽ ആശങ്ക, സുല്ല് എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സ്വർഗ്ഗത്തിന് ഞങ്ങളെ ഒന്നാക്കാൻ ഒരു ലക്ഷ്യമുണ്ട് എന്ന വാചകത്തോടെ ഇരുവരും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ആണ് ഈ വാർത്ത പുറത്ത് അറിയിച്ചത്.

അതേസമയം ആന്റണി വർഗീസ് നായകനായെത്തുന്ന അജഗജാന്തരം എന്ന എന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് കിച്ചു ടെല്ലസാണ്.

Top