പോത്തൻകോട് അഞ്ചിടത് മോഷണം; 4 ക്ഷേത്രത്തിലും ഒരു കടയിലും കള്ളൻ കയറി

തിരുവനന്തപുരം: പോത്തൻകോട് മോഷണം കൂടുന്നു. നാല് ക്ഷേത്രത്തിലും ഒരു കടയിലുമാണ് മോഷണം നടന്നത്. വൈപ്രത്തല ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്നു സ്വർണ്ണ മാലയും ക്ഷേത്ര കാണിക്ക വഞ്ചിയിലെ പണവും കവർന്നു. മറ്റ് മൂന്ന് ക്ഷേത്രങ്ങളിൽ നിന്നും പണവും കാണിക്കയും കവർച്ച ചെയ്തിട്ടുണ്ട്. പോത്തനകോട് പൊലീസ് അന്വേഷണം തുടങ്ങി. ക്ഷേത്ര മോഷണക്കേസിൽ പ്രതിയായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

 

Top