ഇന്ത്യയില്‍ ഉരുളക്കിഴങ്ങ് ഉല്‍പ്പാദനം വര്‍ദ്ധിച്ചു: മന്ത്രി നരേന്ദ്ര സിങ് തോമര്‍

ഗാന്ധിനഗര്‍: ഇന്ത്യയില്‍ ഉരുളക്കിഴങ്ങ് ഉല്‍പ്പാദനം വര്‍ദ്ധിച്ചെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 50 ശതമാനത്തിലേറെ ഉരുളക്കിഴങ്ങ് ഉല്‍പ്പാദനം ഉയര്‍ന്നിട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്.

1949 ല്‍ 1.54 മില്യണ്‍ ടണ്ണായിരുന്നു ഇന്ത്യയുടെ ഉരുളക്കിഴങ്ങ് ഉല്‍പ്പാദനം. അതാണ് ഇന്ന് 52.5 മില്യണ്‍ ടണ്ണിലേക്ക് എത്തിയത്.

2008 ല്‍ 34.7 മില്യണ്‍ ടണ്ണായിരുന്നു ഉല്‍പ്പാദനം. എന്നാല്‍ ഇത് 2018 ല്‍ 52.5 മില്യണ്‍ ടണ്ണായി ഉയരുകയും ചെയ്തു. പ്രതിവര്‍ഷം മൂന്ന് ശതമാനം വര്‍ദ്ധനവ് വിളവെടുപ്പില്‍ ഉണ്ടാകുന്നു എന്നാണ് കൃഷിമന്ത്രി വ്യക്തമാക്കിയത്.

ലോകത്ത് ഏറ്റവുമധികം ഉരുളക്കിഴങ്ങ് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്. രണ്ടാമത്തേത് ഇന്ത്യയുമാണ്. ഷിംല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രത്തെ മന്ത്രി പ്രശംസിക്കുകയും ചെയ്തു.

Top