കൊറോണ; ജൂണ്‍ ജൂലായില്‍ നടക്കാനിരുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റ് നീട്ടിവെച്ചു

കൊറോണ വൈറസ് പരുന്ന പശ്ചാത്തലത്തില്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റും അടുത്തവര്‍ഷത്തേക്ക് നീട്ടിയെന്ന് റിപ്പോര്‍ട്ട്. 2021 -ല്‍ നടത്താന്‍ സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനാണ് തീരുമാനിച്ചത്.

പുതിയ അറിയിപ്പ് പ്രകാരം കോപ്പ അമേരിക്ക മത്സരങ്ങള്‍ 2021 ജൂണ്‍ 11 – ജൂലായ് 11 കാലയളവില്‍ ആയിരിക്കും നടക്കുക.

നേരത്തെ കോപ്പ അമേരിക്ക മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചത് ഈ വര്‍ഷം ജൂണ്‍ 12 മുതല്‍ ജൂലായ് 12 വരെയാണ്. 12 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുക കൊളംബിയയും അര്‍ജന്റീനയുമാണ്.

Top