തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കല്‍; സുപ്രീം കോടതിയെ സമീപിക്കുമെന്ന് പി.സി ജോര്‍ജ്

കോട്ടയം; കോവിഡ് സാചര്യത്തില്‍ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. ഇക്കാര്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു.

താന്‍ ഉന്നയിച്ച വിഷയങ്ങള്‍ കോടതി അംഗീകരിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം കണക്കിലെടുത്താണ് ഹര്‍ജി തള്ളിയതെന്നുമാണ് പി.സി ജോര്‍ജിന്റെ പ്രതികരണം. വിധി പകര്‍പ്പ് ലഭിച്ചാലുടന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും. മേല്‍കോടതിയില്‍ നിന്ന് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പിസി ജോര്‍ജ് പറഞ്ഞു.

Top