മാറ്റിവച്ച യുണൈറ്റഡ്-ലിവര്‍പൂള്‍ മത്സരം പുനക്രമീകരിച്ചു

മാഞ്ചസ്റ്റര്‍: ആരാധകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് മത്സരം ഈ മാസം 13ന് നടക്കും. ക്ലബ് ഉടമകള്‍ക്കെതിരെ പ്രതിഷേധിച്ച് ആരാധകര്‍ ഗ്രൗണ്ടില്‍ പ്രവേശിച്ചതോടെയാണ് മത്സരം മാറ്റിവച്ചത്.

യുണൈറ്റഡ് താരങ്ങള്‍ ഹോട്ടലില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് പോകുന്നതും ആരാധകര്‍ തടഞ്ഞിരുന്നു. യുണൈറ്റഡിന്റെ അമേരിക്കന്‍ ഉടമസ്ഥരായ ഗ്ലേസര്‍ സഹോദരന്‍മാര്‍ക്കെതിരെ ആയിരുന്നു ആരാധകരുടെ പ്രതിഷേധം. 2005ലാണ് ഗ്ലേസര്‍ കുടുംബം യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്.

പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡ്, ഒന്നാം സ്ഥാനക്കാരായ സിറ്റിയേക്കാള്‍ 13 പോയിന്റ് പിന്നിലാണ്.

 

Top