പോസ്റ്റ് പെയ്‌ഡ്‌ പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തി വിഐ

വിഐ (വോഡഫോൺ-ഐഡിയ) തങ്ങളുടെ 699 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ ആനുകൂല്യങ്ങളിൽ മാറ്റങ്ങൾ വരുത്തി. ഈ പ്ലാനിലൂടെ ഇനി മുതൽ അൺലിമിറ്റഡ് ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. രണ്ട് പോസ്റ്റ് പെയ്‌ഡ്‌ പ്ലാനിലാണ് വിഐ ഇപ്പോൾ അൺലിമിറ്റഡ് ഡാറ്റ നൽകുന്നത്. പോസ്റ്റ് പെയ്‌ഡ്‌ പ്ലാൻ ഉപയോഗിക്കുന്ന ആളുകൾക്ക് മാത്രമാണ് ഈ പ്ലാൻ ലഭ്യമാകുന്നത്. പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഈ പ്ലാൻ ലഭിക്കുകയില്ല. പോസ്റ്റ് പെയ്‌ഡ്‌ വിഭാഗത്തിൽ നാല് പ്ലാനുകളാണ് വിഐ നൽകുന്നത്.

വിഐയുടെ പോസ്റ്റ് പെയ്‌ഡ്‌ പ്ലാനുകളുടെ വില 399 രൂപ, 499 രൂപ, 699 രൂപ, 1,099 രൂപ എന്നിവയാണ്. ഇതിൽ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന പ്ലാനുകൾ 699 രൂപ, 1099 രൂപ എന്നിങ്ങനെയാണ്. 699 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ, വി മൂവീസ്, വിഐ ടിവി എന്നിവയിൽ നിന്നുള്ള കണ്ടന്റ് സൗജന്യമായി ലഭിക്കും. ഓരോ മാസവും 100 മെസേജുകളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.

Top