പോസ്‌റ്റോഫീസിലെ അനാഥമായി കിടക്കുന്ന നിക്ഷേപങ്ങള്‍ ഇനി കേന്ദ്ര ഫണ്ടിലേക്ക്

ന്യൂഡല്‍ഹി: പോസ്റ്റ് ഓഫീസുകളില്‍ അനാഥമായി കിടക്കുന്ന നിക്ഷേപങ്ങള്‍ സിറ്റിസണ്‍ വെല്‍ഫെയര്‍ ഫണ്ടിലേക്ക് മാറ്റാന്‍ തീരുമാനം. പത്ത് വര്‍ഷത്തിലേറെയായി അനക്കമില്ലാതെ കിടക്കുന്ന നിക്ഷേപങ്ങളാണ് മാറ്റുക. കേരളത്തില്‍ നിന്ന് 100 രൂപ മുതല്‍ പതിനായിരം രൂപ വരെ 3.13 ലക്ഷം നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റുകള്‍ തിരഞ്ഞെടുക്കപ്പെട്ടവയില്‍ പെടും.

സേവിങ്സ് ബാങ്ക് അക്കൗണ്ട്, പോസ്റ്റ് ഓഫീസ് സേവിങ്സ് സ്‌കീം, സേവിങ്സ് ബാങ്ക് അക്കൗണ്ട് ഡിസ്‌കണ്ടിന്യൂഡ്, ടേം ഡെപ്പോസിറ്റ്, കിസാന്‍ വികാസ് പത്രിക, പിപിഎഫ്, പ്രതിമാസ നിക്ഷേപ പദ്ധതി തുടങ്ങിയ വിഭാഗത്തില്‍ അനക്കമില്ലാതെ കിടക്കുന്ന തുകകളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് 62000 കിസാന്‍ വികാസ് പത്രിക അക്കൗണ്ടുകളും 1.9 ലക്ഷം റിക്കറിംഗ് ഡെപ്പോസിറ്റുകളും മാറ്റിവയ്ക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കായി ക്ഷേമ പദ്ധതികള്‍ ഒരുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.

Top