മണര്‍കാട് കൊല്ലപ്പെട്ട പതിനഞ്ചുകാരി ബലാത്സംഗത്തിനിരയായിരുന്നു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

rape123

മണര്‍കാട്: കോട്ടയം മണര്‍കാട് കൊല്ലപ്പെട്ട പതിനഞ്ചുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.

പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവര്‍ അജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വ്യാഴാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പെണ്‍കുട്ടി അവസാനമായി ഫോണില്‍ സംസാരിച്ചത് മണര്‍കാട് പാലം സ്വദേശി അജേഷുമായാണെന്ന് പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത അജേഷിനെ വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

പെണ്‍കുട്ടിയെ വിളിച്ച് വരുത്തി ലൈംഗികപീഡനത്തിന് ശ്രമിച്ചുവെന്നും വഴങ്ങാത്തതിനെ തുടര്‍ന്ന് കയറും ഷാളും കഴുത്തില്‍ മുറുക്കിക്കൊന്നുവെന്നും രാത്രിയില്‍ മൃതദേഹം ചാക്കില്‍ക്കെട്ടി കുഴിച്ച് മൂടുകയായിരുന്നുവെന്നും അജേഷ് മൊഴി നല്‍കി.

Top