വട്ടവടയില്‍ 27 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും

ഇടുക്കി : വട്ടവടയില്‍ 27 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും. പൊലീസ് നല്‍കിയ അപേക്ഷക്ക് ദേവികുളം സബ് കളക്ടര്‍ അനുമതി നല്‍കിയിരുന്നു. സബ് കളക്ടറുടെ സാന്നിധ്യത്തിലാകും മൃതദേഹം പുറത്തെടുക്കുക. വട്ടവടയില്‍ അസൗകര്യങ്ങള്‍ ഉള്ളതിനാല്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകും.

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് അമ്മ അറിയിച്ചിരുന്നത്. എന്നാല്‍ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്തു പോസ്റ്റ് മോര്‍ട്ടം നടത്താന്‍ പൊലീസ് തീരുമാനിച്ചത്.

Top