സൗമ്യവധക്കേസിലെ പോസ്റ്റുമോര്‍ട്ടം വിവാദം; ഡോ. ഉന്മേഷ് കുറ്റക്കാരനല്ലെന്ന് വിജിലന്‍സ്

കൊച്ചി: ട്രെയിന്‍ യാത്രയ്ക്കിടെ പീഡനത്തിനിരയായി മരിച്ച സൗമ്യയുടെ പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഡോ.ഉന്മേഷ് കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്.

പ്രതിയുമായി ചേര്‍ന്ന് ഉന്‍മേഷ് അവിഹിതനേട്ടം ഉണ്ടാക്കിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദ്രുതപരിശോധനാ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി അംഗീകരിച്ചു. പണം വാങ്ങി ഉന്മേഷ് പ്രതിഭാഗത്തിനുവേണ്ടി ഹാജരായി എന്ന പരാതിയിലാണ് ഉന്‍മേഷിനെതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

Top