കെ മുരളീധരനെ പിന്തുണച്ചുള്ള പോസ്റ്ററുകൾ വീണ്ടും

തൃശൂർ : കെ മുരളീധരന് അനുകൂലമായി തൃശൂരില്‍ വീണ്ടും പോസ്റ്ററുകള്‍. ഗുരുവായൂരില്‍ മൂന്നിടങ്ങളില്‍ വലിയ ഫ്‌ളക്‌സ് ബോര്‍ഡുകളാണ് കണ്ടെത്തിയത്. കിഴക്കേനട, പടിഞ്ഞാറേനട, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് പോസ്റ്റര്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം തൃശൂര്‍ നഗരത്തിലും സമാന രീതിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നേതൃമാറ്റം ആവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ സംസ്ഥാന വ്യാപകമായി സ്ഥാപിക്കപ്പെടുന്നുണ്ട്.

Top