posters-Aisha potty-Kottarakkara

കൊല്ലം: കൊട്ടാരക്കരയില്‍ ഐഷ പോറ്റിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പോസ്റ്ററുകള്‍.

നെടുവത്തൂരിലും പരിസര പ്രദേശങ്ങളിലും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥികളെ വീട്ടിലിരുത്തൂ, പാര്‍ട്ടിയെ രക്ഷിക്കൂ എന്ന് ആവശ്യപ്പെടുന്നു. പാര്‍ട്ടിയല്ല വോട്ടര്‍മാരാണ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നത്, ഇവിടെ ബംഗാള്‍ ആക്കരുതെന്നും പറയുന്നു.

നിലവിലെ എംഎല്‍എയായ ഐഷ പോറ്റിക്ക് പകരം സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാലനായിരുന്നു ജില്ലാകമ്മിറ്റി പ്രഥമ പരിഗണന നല്‍കിയത്. ഇതേതുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി പോസ്റ്ററുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഐഷാ പോറ്റിയെ അനുകൂലിച്ചുള്ള പ്രസ്താവനകള്‍ വരുന്നത്.

Top