കൊല്ലത്ത് പി.സി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകള്‍

കൊല്ലം: കൊല്ലത്ത് പി.സി. വിഷ്ണുനാഥിനെതിരെ വ്യാപകമായി പോസ്റ്ററുകള്‍. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന്റെയും പരിസര പ്രദേശങ്ങളിലുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നും കൊല്ലത്തിന് ബിന്ദു കൃഷ്ണ തന്നെ മതിയെന്നുമാണ് പോസ്റ്ററിലെ ആവശ്യം. ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിവേര് മാന്തിയയാളാണ് വിഷ്ണുനാഥെന്നും പോസ്റ്ററില്‍ കുറ്റപ്പെടുത്തുന്നു.

 

Top