‘എം.കെ രാഘവനില്‍ നിന്ന് പ്രസ്ഥാനത്തെ രക്ഷിക്കുക’; ഡിസിസി ഓഫീസിനു മുന്നില്‍ പോസ്റ്റര്‍

കോഴിക്കോട്: എം.കെ രാഘവന്‍ എംപിക്കും കെ പ്രവീണ്‍ കുമാറിനുമെതിരെ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍. എം കെ രാഘവന്റെ നീരാളി പിടുത്തത്തില്‍ നിന്ന് കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ രക്ഷിക്കുക, കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നാമാവശേഷമാക്കിയ ഐവര്‍ സംഘത്തിലെ ഒരാളെ പ്രസിഡന്റ് ആക്കാതിരിക്കുക, എന്നീ കാര്യങ്ങളാണ് പോസ്റ്ററിലുള്ളത്.

സത്യസന്ധനായ ഡിസിസി പ്രസിഡണ്ടിനെയാണ് കോഴിക്കോടിന് ആവശ്യമെന്നും പോസ്റ്ററിലുണ്ട്. പുതിയ ഡിസിസി നേതൃത്വത്തെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

Top