കര്‍ണാടകം; ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് പോസ്റ്ററുകള്‍

ര്‍ണാടകയിലെ കോണ്‍ഗ്രസ്-ദള്‍ സഖ്യസര്‍ക്കാര്‍ അനിശ്ചിതത്വത്തിലൂടെ കടന്നുപോകുമ്പോള്‍ ഡി.കെ.ശിവകുമാറിനെ കര്‍ണാടക മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വിമത എം.എല്‍.എമാരെ തിരികെ എത്തിക്കാന്‍ ശിവകുമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും താഴെത്തട്ടിലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യതയും പോസ്റ്ററില്‍ എണ്ണിപ്പറയുന്നു.

പോസ്റ്ററില്‍ പറയുന്നതിങ്ങനെ;
‘സ്പീക്കറുടെ ചേംബറിലെത്തി 11 വിമത എം.എല്‍.എമാരെ കണ്ടെത്തി നാലുപേരെ തിരികെ കൊണ്ട് വന്നതാര്. ഒരേയൊരു ഡി.കെ.ശിവകുമാര്‍. എം.എല്‍.എമാരുടെ രാജി തടയുന്നതിന് വേണ്ടി രാജിക്കത്ത് കീറിക്കളഞ്ഞതാര്, ഒരേയൊരു ഡി.കെ ശിവകുമാര്‍’

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യസര്‍ക്കാര്‍ സാധ്യമാക്കിയതും, ഗുജറാത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടാനായതും ശിവകുമാറിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും, കോണ്‍ഗ്രസിനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന് വ്യാജ കേസുകള്‍ ശിവകുമാറിന് മാത്രമേ ഉള്ളൂവെന്നും പോസ്റ്ററില്‍ പറയുന്നു.

Top