പിടികിട്ടാപ്പുള്ളി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

നവാഗതനായ ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പിടികിട്ടാപ്പുള്ളി. ശ്രീഗോകുലം സിനിമ നിര്‍മിക്കുന്ന പിടികിട്ടാപ്പുള്ളി എന്ന സിനിമ ഒരു െ്രെകം കോമഡി ത്രില്ലറാണ്. സണ്ണി വെയിന്‍, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന പിടികിട്ടാപ്പുള്ളിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് പോസ്റ്റര്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.

ചിത്രത്തില്‍ ബൈജു സന്തോഷ്, ലാലു അലക്‌സ്, സൈജു കുറുപ്പ്, ജിഷ്ണു ശ്രീകണ്ഠന്‍ എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. സുമേഷ് വി റോബിന്‍ ആണ് തിരക്കഥാകൃത്ത്. അജോയ് സാമുവല്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. പി എസ് ജയഹരിയാണ് സംഗീതം. വിനായ് ശശികുമാര്‍, മനു മഞ്!ജിത്ത് എന്നിവരാണ് ഗാനരചന. രാകേഷ് കെ രാജന്‍ ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. എം എസ് നിതിന്‍ ദാസ് അസോസിയേറ്റ് ഡയറക്ടര്‍.

Top