തിരുവനന്തപുരത്ത് പാലോട് രവിക്കെതിരെ പോസ്റ്റര്‍

തിരുവനന്തപുരം: ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുള്ള പാലോട് രവിക്കെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫിസിനു മുന്നിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. പാലോട് രവി ബിജെപി അനുഭാവി ആണെന്നാണ് പോസ്റ്ററില്‍ പറയുന്നത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ചതാണോ പാലോട് രവിയുടെ യോഗ്യതയെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു.

ഇതിനിടെ പാലോട് രവിക്കെതിരെ നെടുമങ്ങാട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന പി എസ് പ്രശാന്ത് പരസ്യമായി രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മത്സരിച്ച തന്നെ തോല്‍പ്പിക്കാന്‍ പാലോട് രവി ശ്രമിച്ചെന്ന് കെപിസിസിയുടെ അന്വേഷണ സമിതിക്ക് മുന്‍പാകെ പി.എസ്.പ്രശാന്ത് വ്യക്തമാക്കിയിരുന്നു. തന്നെ തോല്‍പ്പിക്കാന്‍ പാലോട് രവി രഹസ്യയോഗം ചേര്‍ന്നെന്നാണ് പ്രശാന്തിന്റെ ആരോപണം.

Top