‘കുലംകുത്തിയെ തിരിച്ചറിയണം’; പാലായില്‍ ജോസ് കെ മാണിക്കെതിരെ പോസ്റ്റര്‍

കോട്ടയം: പാലാ നഗരത്തില്‍ ജോസ് കെ മാണിക്കെതിരെ പോസ്റ്റര്‍. കുലംകുത്തിയെ തിരിച്ചറിയണം എന്ന് എഴുതിയാണ് പാലായില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോളിംഗ് ബൂത്തില്‍ ജോസ് കെ മാണിക്ക് തിരിച്ചടി നല്‍കണമെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. സേവ് സിപിഎം ഫോറം എന്ന സംഘടനയുടെ പേരിലാണ് പോസ്റ്റര്‍.

അതേസമയം പാലായിലെ എല്‍ഡിഎഫ് ഒറ്റക്കെട്ടാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു. നഗരസഭയിലെ കൈയ്യാങ്കളി വ്യക്തിപരമായ വിഷയമാണ്. തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഒന്നും അതിലില്ല. സിപിഎമ്മും കേരളാ കോണ്‍ഗ്രസും തമ്മില്‍ പ്രശ്‌നം ഇല്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.

Top