80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്: തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ഇവയൊക്കെ

പ്രിൽ 6 ന് കേരളത്തിൽ നടക്കുന്ന നിയമസഭാ ഇലക്ഷനു മുന്നോടിയായി, കൊവിഡ് പശ്ചാത്തലത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച്  വിശദമാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ.

“പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കുകയുള്ളു. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർ മാത്രമേ പാടുള്ളു. വാഹന ജാഥയിൽ അഞ്ച് വാഹനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളു. 80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട് വഴി വോട്ട് ചെയ്യാം.” സുനിൽ അറോറ വ്യക്തമാക്കി.

കൂടാതെ കൊവിഡ് ബാധിതർക്കും വോട്ട് ചെയ്യാൻ അവസരമൊരുക്കും.വോട്ടിംഗ് സമയം ഒരു മണിക്കൂർ കൂടി നീട്ടാമെന്ന് സുനിൽ അറോറ പറഞ്ഞു. പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു

Top