തപാല്‍ വോട്ടുകള്‍ കൗണ്ടിംഗ് ഏജന്റുമാരെ കാണിക്കണം: തെര.കമ്മീഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവന്തപുരം: വോട്ടെണ്ണല്‍ നാളെ തുടങ്ങാനിരിക്കെ എണ്ണുന്ന ഓരോ പോസ്റ്റല്‍ വോട്ടും കൗണ്ടിങ് ഏജന്റുമാരെ കാണിച്ചു ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കി.

ഓരോ ബൂത്തുകളിലെയും ഫലങ്ങള്‍ കൗണ്ടിങ് ഏജന്റുമാരെ കാണിക്കണമെന്നും വോട്ടെണ്ണലില്‍ മനഃപ്പൂര്‍വം കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യമുന്നയിച്ചു. കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയ്ക്കും സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്കുമാണ് ഇതുസംബന്ധിച്ച് കത്തു നല്‍കിയത്.

വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും കൗണ്ടിങ് ഏജന്റുമാരെ വിശ്വാസത്തിലെടുത്തു മാത്രമെ മുന്നോട്ട് പോകാവൂ എന്നും അന്തിമ ഫലപ്രഖ്യാപനംവരുന്നതിനു മുമ്പ് അവരെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തിയിരിക്കണമെന്നും പ്രതിപക്ഷ നേതാവിന്റെ കത്തില്‍ പറയുന്നു.

 

Top