ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് ലീഡ് ഉയര്‍ത്തുന്നു. . .

തിരുവനന്തപുരം; ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് മുന്നേറുന്നു. പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോള്‍ മാത്രമാണ് സിറ്റിംഗ് എംപി സമ്പത്തിന് ലീഡ് നിലനിര്‍ത്താന്‍ സാധിച്ചത്.

ഇപ്പോള്‍ എണ്ണായിരത്തിനടുത്ത് വരെ ലീഡാണ് അടൂര്‍ പ്രകാശ് നേടിയിരിക്കുന്നത്. വോട്ടര്‍ പട്ടികയിലെ ക്രമക്കേടും ഇരട്ട വോട്ട് അടക്കമുള്ള ആരോപണങ്ങളുമെല്ലാം യുഡിഎഫ് ഉന്നയിച്ച മണ്ഡലമായിരുന്നു ആറ്റിങ്ങല്‍. ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ തുടക്കം മുതല്‍ മൂന്നാം സ്ഥാനത്താണ്.

Top