തപാല്‍ വകുപ്പ് 15 രാജ്യങ്ങളിലേയ്ക്ക് സ്പീഡ് പോസ്റ്റ് സേവനങ്ങള്‍ പുനഃരാരംഭിച്ചു

പാല്‍ വകുപ്പ് 15 രാജ്യങ്ങളിലേയ്ക്ക് സ്പീഡ് പോസ്റ്റ്, എക്സ്പ്രസ് മെയില്‍ സേവനങ്ങള്‍ പുനഃരാരംഭിച്ചു. അവശ്യവസ്തുക്കളും മരുന്നുകളുമാണ് അയയ്ക്കാന്‍ സാധിക്കുക . കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സ്പീഡ് പോസ്റ്റ് സേവനങ്ങള്‍ തപാല്‍ വകുപ്പ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

സൗദി അറേബ്യ,സിങ്കപൂര്‍, ബംഗ്ലാദേശ്, ചൈന, ഇന്‍ഡോനേഷ്യ, ഓസ്ട്രേലിയ, ജപ്പാന്‍, കുവൈറ്റ്, മലേഷ്യ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, തായ്ലാന്‍ഡ്, യുഎഇ, യു.കെ,കൊറിയ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കുള്ള സ്പീഡ് പോസ്റ്റ് സേവനങ്ങളാണ് പുനരാരംഭിച്ചത്.

രാജ്യത്തുള്ള എല്ലാ പോസ്റ്റ് ഓഫീസുകളില്‍നിന്നും സ്പീഡ് പോസ്റ്റ് അയയ്ക്കാവുന്നതാണ്. മെട്രോ നഗരങ്ങള്‍, മറ്റ് പ്രധാന പട്ടണങ്ങള്‍ എന്നിവിടങ്ങളിലെ തപാല്‍ ഓഫീസുകളില്‍ നിന്ന് വൈകീട്ടും സ്പീഡ് പോസ്റ്റ് അയയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടള്ളതായി തപാല്‍ വകുപ്പ് അറിയിച്ചു.

Top