ഊർമ്മിള മണ്ഡോത്കറിനെതിരെ അശ്ലീല പരാമർശം; പൊലീസ് കേസെടുത്തു

മുംബൈ:നടി ഊർമ്മിള മണ്ഡോത്കറിനെതിരെ സോഷ്യൽ മീഡിയയിൽ നടത്തിയ അശ്ലീല പരാമർശത്തിൽ പൊലീസ് കേസെടുത്തു. മഹാരാഷ്ട്ര സ്വദേശി ധനഞ്ജയ കുഡ്ടാർകർ എന്നയാൾക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തിയിരിക്കുന്നത്.

ഇയാൾ സോഷ്യൽ മീഡിയയിൽ ഊർമ്മിള മണ്ഡോത്കറിനെതിരെ അശ്ലീലം കലർന്നതും അപകീർത്തിപ്പെടുത്തുന്നതുമായ പോസ്റ്റുകൾ ഷെയർ ചെയ്‌തെന്നാണ് പരാതി. 354 (A) 1 (4) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

ഊർമ്മിള മണ്ഡോത്കർ ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് ലോക്സഭാ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. എന്നാൽ എൻഡിഎ സ്ഥാനാർത്ഥി ഗോപാൽ ഷെട്ടിയോട് ഊർമ്മിള മണ്ഡോത്കർ പരാജയപ്പെട്ടിരുന്നു.

Top