തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോട്ടയം ഡിസിസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; വിവാദമായപ്പോള്‍ നീക്കി

കോട്ടയം: തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കോട്ടയം ഡിസിസിയുടെ പേരിൽ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സോണിയാഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായിട്ട്, പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ വന്ന് ഇറങ്ങിയ ആളല്ല നാട്ടകം സുരേഷെന്ന് പോസ്റ്റിൽ പറയുന്നു.

കെഎസ് യു ബ്ലോക്ക് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ പാർട്ടിയുടെ പല മേഖലയിലും പ്രവർത്തിച്ചാണ് നാട്ടകം സുരേഷ് ഡിസിസി പ്രസിഡന്റ് ആയത്. ഒരു ദിവസം പുലർന്നപ്പോൾ കുപ്പായവും തയ്ച്ചു കോൺഗ്രസുകാരനായതല്ലെന്നും പോസ്റ്റിൽ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പരാതിയുമായി തരൂർ അനുകൂലികൾ രംഗത്തെത്തി. വിവാദമായതോടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ ആദ്യഭാ​ഗം എഡിറ്റ് ചെയ്തു നീക്കി. ഡിസിസിയുടെ ഔദ്യോഗിക പേജിലല്ല പോസ്റ്റ് വന്നതെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു.

Top