പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ മിനിമം ബാലന്‍സ് വർധിപ്പിച്ചു. ഇനി മുതൽ സേവിങ്സ് അക്കൗണ്ടില്‍ ചുരുങ്ങിയത് 500 രൂപയെങ്കിലും നിലനിര്‍ത്തണമെന്നത് നിര്‍ബന്ധമായിരിക്കുകയാണ്. ഇന്ത്യൻ പോസ്റ്റ് ഓഫിസിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ തുക നിലനിര്‍ത്തിയില്ലെങ്കില്‍ മെയിന്റനന്‍സ് ചാര്‍ജ് ഈടാക്കുമെന്നും സൂചിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 12 മുതലാണ് പുതിയ രീതി പ്രാബല്യത്തിൽ വരിക.
മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ സാമ്പത്തിക വര്‍ഷാവസാനം മെയിന്റനന്‍സ് ചാര്‍ജിനത്തില്‍ 100 രൂപ ഈടാക്കും. അക്കൗണ്ടില്‍ ബാലന്‍സ് ഒന്നുമില്ലെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യും. ഗ്രാമീണമേഖലയില്‍ ഉള്‍പ്പടെ നിരവധി സാധാരണക്കാരുടെ ആശ്രയമാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട്. പുതിയ തീരുമാനം സാധാരണ നിക്ഷേപകര്‍ക്ക് തരിച്ചടിയാകാൻ സാധ്യതയുണ്ട്.