പ്രളയാനന്തര പുനര്‍ നിര്‍മാണം: വീടുകളുടെ നഷ്ടം സംബന്ധിച്ചുള്ള അപ്പീലുകള്‍ ഈ മാസം 30 വരെ നല്‍കാം

തിരുവനന്തപുരം: പ്രളയാനന്തര കണക്കെടുപ്പുമായി ബന്ധപ്പെട്ട അപ്പീല്‍ നല്‍കുന്നതിനുള്ള സമയപരിധി ഈ മാസം 30 വരെയായി സര്‍ക്കാര്‍ നീട്ടി. വീടുകളുടെ നഷ്ടം സംബന്ധിച്ചുള്ള അപ്പീലുകള്‍ ഈ മാസം 30 വരെ നല്‍കാമെന്നും മാര്‍ച്ച് 30 വരെ ലഭിച്ച അപ്പീലുകള്‍ ന്യായമെങ്കില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് തന്നെ തുക അനുവദിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

30ന് ശേഷം ലഭിച്ച അപ്പീലുകള്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെട്ട സമിതി പരിശോധിക്കണം. ഈ അപ്പീലുകള്‍ സത്യസന്ധമെന്ന് ബോധ്യപ്പെട്ടാല്‍ ഇവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. നിരവധി അപ്പീലുകള്‍ പരിഗണിക്കപ്പെടാതെ കിടക്കുന്ന സാഹചര്യത്തിലാണ് സമയം പുനര്‍നിര്‍ണയിക്കുന്നതെന്നും ഉത്തരവില്‍ അറിയിപ്പുണ്ട്.

Top