ഇന്ത്യയുമായി ഏറ്റുമുട്ടാൻ ചൈനീസ് നീക്കം, അതിർത്തിയിൽ വീണ്ടും റോഡ് നിർമാണം

ന്യൂഡൽഹി: ദോക് ലാം അതിർത്തിയിൽ വീണ്ടും സംഘർഷത്തിന് തിരികൊളുത്തി ചൈന.

ഇന്ത്യക്ക് ഭീഷണിയാകുന്ന റോഡ് നിർമാണം വീണ്ടും തുടങ്ങിയ ചൈനയുടെ നടപടി കനത്ത പ്രത്യാഘാതമുണ്ടാക്കിയേക്കും.

മുൻപ് സംഘർഷമുണ്ടായ പ്രദേശത്തിന് 10 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ചൈനീസ് സേനയുടെ കാവലിൽ നിർമ്മാണം നടക്കുന്നത്.

500 സൈനികരെ സുരക്ഷക്കായി ഈ പ്രദേശത്ത്നിയോഗിച്ചിട്ടുണ്ട്.

ചൈന ചൈനയുടേതെന്നും ഭൂട്ടാൻ ഭൂട്ടാന്റേതെന്നും അവകാശപ്പെടുന്ന സ്ഥലമാണിത്.

ഇന്ത്യയിലേക്ക് ചൈനീസ് സേനക്ക് എളുപ്പത്തിൽ കടക്കാൻ പറ്റുന്ന ഭൂമി ശാസ്ത്രപരമായ അനുകൂല സാഹചര്യം ഇവിടെയുണ്ട്.

ഈ കാരണം കൊണ്ടാണ് ഇന്ത്യൻ സേന നേരത്തെ റോഡ് നിർമാണം തടഞ്ഞിരുന്നത്.

എഴുപത് ദിവസം നീണ്ടു നിന്ന ദോക് ലാമിലെ സംഘർഷാവസ്ഥക്ക് ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചതോടെയാണ് അയവ് വന്നിരുന്നത്.

ഭൂട്ടാന്റെ അതിർത്തി സംരക്ഷിച്ചു കൊള്ളാമെന്ന ഇന്ത്യയുടെ കരാറും സൈനിക ഇടപെടലിനു കാരണമായിരുന്നു.

ഈ സാഹചര്യത്തിൽ വീണ്ടും ചൈന പ്രകോപനം സൃഷ്ടിച്ചതിനാൽ ഇന്ത്യയും ശക്തമായ നിലപാടിലേക്ക് മാറുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ദോക് ലാമിലേക്ക് പോകാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ് കാത്തിരിക്കുകയാണിപ്പോൾ ഇന്ത്യൻ സൈന്യം.

Top