രോഗം ഭേദമായവർക്ക് സർക്കാർ ആശുപത്രികളിൽ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ

തിരുവനന്തപുരം : ആശുപത്രികളിൽ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ തുടങ്ങാൻ സർക്കാർ തീരുമാനം. സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെ ഉള്ള സർക്കാർ ആശുപത്രികളിലാണ് ക്ലിനിക്കുകൾ തുടങ്ങുക. താലൂക്ക് ആശുപത്രികൾ, ജില്ലാ ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന് റഫർ ചെയ്ത് വരുന്ന പോസ്റ്റ് കോവിഡ് രോഗികളെ ഇവിടെ പരിശോധിക്കും.

കോവിഡ് ഭേദമായവർ എല്ലാ മാസവും ക്ലിനിക്കൽ എത്തി പരിശോധന നടത്തണം. വിദഗ്ധർ ആയ ഡോക്ടർമാരുടെ സംഘത്തെ ഇവിടെ നിയോഗിക്കണം. ഇവരിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉള്ളവരെ കോവിഡ് ആശുപത്രികളിൽ ചികിത്സ നൽകണം. ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി.

Top