കോവിഡ് വന്നു മാറിയാൽ എന്തൊക്കെ ശ്രദ്ധിക്കണം

കോവിഡ് വ്യാപനം തടയുന്നതിനായുള്ള മാർഗ്ഗങ്ങളെ കുറിച്ച് നമ്മൾ ഇന്ന് ബോധവാന്മാർ ആണ്. എന്നാൽ കോവിഡ് വന്നതിനു ശേഷം, നമ്മൾ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്നതിനെ കുറിച്ച് വലിയ ധാരണ ജനങ്ങൾക്കിടയിലില്ല.

ഒരു തവണ കോവിഡ് വന്നു പോയാൽ പിന്നെയും വരുമോ, കോവിഡ് വന്നയാൾക്ക് ഭാവിയിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാത്ത സാഹചര്യത്തിലാണ് കോവിഡ് വന്നതിനു ശേഷം നാം എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്ന കാര്യം പ്രസക്തമാകുന്നത്. അവ എന്തൊക്കെയാണെന്ന് ഒന്ന് പരിശോധിക്കാം.

കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയ ശേഷവും ഏഴ് ദിവസം ഭവനങ്ങളില്‍ ക്വാറന്റീനില്‍ കഴിയേണ്ടതാണ്, കൂടാതെ ഇക്കാലയളവില്‍ പരിപൂര്‍ണമായ വിശ്രമം ആവശ്യമാണ്,
രോഗം ഭേദമായ വ്യക്തികള്‍ കൃത്യമായ ഇടവേളകളിലെ സോപ്പുപയോഗിച്ചുള്ള കൈകഴുകല്‍, മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ നിര്‍ബന്ധമായും പിന്തുടരേണ്ടതാണ്,
സമീകൃതാഹാര രീതി പിന്തുടരാം
പുകവലി മദ്യപാനം പോലുള്ളവ ഒഴിവാക്കേണ്ടതാണ്.

ജീവിത ശൈലീ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ കഴിക്കുകയും ശരിയായ ചികിത്സയിലൂടെ രോഗ നിയന്ത്രണം ഉറപ്പു വരുത്തേണ്ടതുമാണ്, കഠിനമായ കായികാധ്വാനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.
ലഘുവായ പ്രവര്‍ത്തികള്‍ ചെയ്യുകയും ആവാം.

മാത്രമല്ല ശാരീരികവും മാനസികവുമായ ചില പ്രശ്നങ്ങള്‍ രോഗിയില്‍ കൊവിഡ് 19 അവശേഷിപ്പിക്കുമെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ചിലരില്‍ മാനസിക സമ്മര്‍ദ്ദം, ശ്വാസ തടസം, അകാരണമായ ക്ഷീണം, കിതപ്പ്, നടക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറെ കാലത്തെക്കെങ്കിലും നില്‍ക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
കൊവിഡ് ഭേദമായവര്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
മാനസിക പ്രശ്‌നങ്ങള്‍ കൂടിയാല്‍ ജില്ലതല മാനസികാരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട ക്ലിനിക്കുകളെ ആശ്രയിക്കാവുന്നതാണ്.

Top