രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെതിരെ പോസ്റ്റ്; മണിശങ്കർ അയ്യരോട് വീട് ഒഴിയണമെന്ന് റെസിഡന്റ്സ് അസോസിയേഷൻ

യോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിനെതിരെ പ്രതികരിച്ച കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരോടും മകളോടും വീടൊഴിയാന്‍ ആവശ്യപ്പെട്ട് റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍. ഡല്‍ഹി ജംഗ്പുരിയിലെ ഇവരുടെ വസതി ഒഴിയണമെന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തെ അപലപിച്ച് മകള്‍ സുരന്യ അയ്യര്‍ പോസ്റ്റ് ചെയ്തത്. മകളുടെ പോസ്റ്റ് അപലപിക്കണമെന്നാണ് റസിഡന്‍ഷ്യല്‍ അസോസിയേഷന്റെ ആവശ്യം, അല്ലാത്ത പക്ഷം വീടൊഴിയണമെന്നും നോട്ടീസില്‍ പറയുന്നു.

എന്നാല്‍ ഇത്തരമൊരു പോസ്റ്റ് വിദ്യാസമ്പനരായവര്‍ക്ക് ചേര്‍ന്നതല്ലെന്നാണ് റെസിഡന്‍ഷ്യല്‍ അസോസിയേഷന്റെ ആരോപണം. സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് രാമക്ഷേത്രം പണിയുന്നതെന്ന് മറക്കരുതെന്നും സ്വാതന്ത്ര്യത്തിന്റെ മറവില്‍ എന്തും ന്യായീകരിക്കരുതെന്നും അസോസിയേഷന്‍ പറയുന്നു.

കോളനിയിലെ മറ്റുള്ളവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന നടപടികള്‍ അനുവദിക്കില്ലെന്നും മറ്റൊരു കോളനിയിലേക്ക് മാറണം എന്നുമാണ് ആവശ്യം. പ്രാണ പ്രതിഷ്ഠാ ചടങ്ങിനെതിരെ നിരാഹാരം കിടന്ന് പ്രതിഷേധിക്കുമെന്നായിരുന്നു സുരന്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജനുവരി 20 ന് വന്ന പോസ്റ്റാണ് വിവാദമായത്. മുസ്ലിും പൗരന്മാരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതിന്റെ ഭാഗമായാണ് തന്റെ പ്രതിഷേധമെന്നായിരുന്നു പോസ്റ്റ്.

Top