ഹാക്കര്‍മാര്‍ കയറി, എഐഎഫ്എഫ് ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നു മോദിവിരുദ്ധ ട്വീറ്റുകള്‍

pm-modi

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റുകള്‍ തുടര്‍ച്ചയായി പ്രവഹിച്ചതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്തതായി തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ ഈ ട്വീറ്റുകള്‍ നീക്കിയെങ്കിലും മറ്റ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പ്രധാനമന്ത്രിക്കെതിരായ ഈ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്തിരുന്നു.

ഗോരക്ഷാ പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം അഴിച്ചുവിടുന്നതിനെയും ആളുകളെ കൊലപ്പെടുത്തുന്നതിനെയും സംബന്ധിച്ച മോദിയുടെ പരാര്‍ശമായിരുന്നു ട്വീറ്റിന് ആധാരം.

എഐഎഫ്എഫിന്റെ സോഷ്യല്‍ മീഡിയ വിഭാഗം ട്വിറ്റര്‍ അക്കൗണ്ട് വീണ്ടെടുത്തതായി അറിയിച്ചു.

Top