ഇന്ത്യ അപകടകാരിയായ ആയുധങ്ങള്‍ സംഭരിച്ച് പാക്കിസ്ഥാന് ഭീഷണി ഉയര്‍ത്തുന്നുവെന്ന്‌ . .

ന്യൂഡല്‍ഹി: ഇന്ത്യ പ്രതിരോധത്തിന്റെ ഭാഗമായി അപകടകാരിയായ ആയുധങ്ങള്‍ സംഭരിച്ച് പാക്കിസ്ഥാന് ഭീഷണി ഉയര്‍ത്തുകയാണെന്ന് പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നാസര്‍ ഖാന്‍ ജാന്‍ജുവാ.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സ്ഥിരതയില്‍ ഉറപ്പില്ലെന്നും അതിനാല്‍ മേഖലയില്‍ ആണവ യുദ്ധത്തിനുള്ള സാധ്യത ഉണ്ടെന്നും അതിനെ തള്ളിക്കളയാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ അമേരിക്കയുമായി ചേര്‍ന്ന് ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിനെതിരെ പദ്ധതികള്‍ ഒരുക്കുകയാണെന്നും ഉപദേഷ്ടാവ് ആരോപിച്ചു.

ഒരു ദേശീയ സെമിനാറില്‍ സംസാരിക്കുമ്പോഴായിരുന്നു നാസര്‍ ഖാന്‍ ജാന്‍ജുവാ ആരോപണങ്ങള്‍ ഉന്നയിച്ചത്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ഭീകരവാദം വളര്‍ന്നപ്പോള്‍ അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടിരുന്നെന്നും, ഇതിനെ അമേരിക്ക മുടിവെച്ചുകൊണ്ട് പാക്കിസ്ഥാനെ കുറ്റപ്പെടുത്തിയെന്നും, ദക്ഷിണേഷ്യല്‍ ചൈനയുടെ ആധിപത്യം ഒരിക്കലും അനുവദിക്കാതിരിയിക്കാനാണ് അമേരിക്ക, ഇന്ത്യയോടൊപ്പം ചേര്‍ന്ന് ഗൂഡാലോചന നടത്തുന്നതെന്നും, കശ്മീര്‍ വിഷയത്തിന് പാക്കിസ്ഥാനേക്കാളും പരിഗണന അമേരിക്ക നല്‍കുന്നത് ഇന്ത്യയ്ക്കാണ് എന്നും നാസര്‍ ഖാന്‍ കുറ്റപ്പെടുത്തി.

Top