ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ വാതുവെപ്പിന് സാധ്യത ; മുന്നറിയിപ്പുമായി ബിസിസിഐ

ipl

പ്രില്‍ ഏഴിന് വാങ്കടെ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ വാതുവെപ്പിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ബിസിസിഐ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അനിരുദ്ധ് ഛൗധരി. ഉദ്ഘാടന ചടങ്ങുകളും മത്സരവും ഒരു ദിവസമാണ് നടത്തുന്നത്.

ചടങ്ങു കഴിഞ്ഞ് മത്സരം തുടങ്ങുന്നതിനുള്ള 90 മിനുട്ട് ഇടവേളയില്‍ കളിക്കാരുമായോ ടീം അധികൃതരുമായോ വാതുവെപ്പിന് സാധ്യതയുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ ടീമുകളും മാനേജ്‌മെന്റും കര്‍ശന നിലപാടെടുക്കണമെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ഐപിഎല്‍ ഉദ്ഘാടന മത്സരം.

ഷെഡ്യൂള്‍ അനുസരിച്ച് വൈകുന്നേരം 7.15നാണ് ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം 7.30 ഓടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് ഉപയോഗിച്ച സ്‌റ്റേജും മറ്റു സാമഗ്രികളും നീക്കം ചെയ്യേണ്ടതായി വരും. ഈ സമയത്ത് ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്ന വേദിയും മറ്റും നീക്കം ചെയ്യാനെത്തുന്നവര്‍ കളിക്കാരുമായി ബന്ധപ്പെടുമെന്നും ഇത് വാതുവെപ്പിന് അവസരമുണ്ടാക്കുമെന്നുമാണ് ബിസിസിഐയുടെ ആശങ്ക.

Top