രാജ്യത്ത് അടുത്ത വര്‍ഷം മുതല്‍ പോസിറ്റീവ് പേ സിസ്റ്റം

2021 ജനുവരി ഒന്നു മുതല്‍ രാജ്യത്ത് പോസിറ്റീവ് പേ സിസ്റ്റം സംവിധാനം യാഥാര്‍ത്ഥ്യമാകും. ചെക്ക് തട്ടിപ്പ് കേസുകള്‍ തടയാനാണ് പുതിയ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്. ചെക്ക് സമര്‍പ്പിച്ചയാള്‍ എസ്.എം.എസ്, മൊബൈല്‍ ആപ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എ.ടി.എം തുടങ്ങിയ ഏതെങ്കിലും ഇലക്ട്രോണിക് രീതിയിലൂടെ ചെക്കിലെ വിവരങ്ങള്‍ ബാങ്കിന് കൈമാറുന്നതാണ് പോസിറ്റിവ് പേ സിസ്റ്റം.

ഇങ്ങനെ ലഭിക്കുന്ന വിവരം ചെക്കിലെ വിവരങ്ങളുമായി ഒത്തുനോക്കിയ ശേഷമേ പണം കൈമാറ്റത്തിനായി ബാങ്ക് ചെക്ക് സമര്‍പ്പിക്കുകയുള്ളു.

5 ലക്ഷത്തില്‍ കൂടുതലുളള തുകയ്ക്ക് ബാങ്കുകള്‍ സ്വമേധയ പോസിറ്റീവ് പേ സംവിധാനം ഏര്‍പ്പെടുത്തും. 50000 രൂപയ്ക്ക് മേലെയുള്ള ചെക്കില്‍ ഉപഭോക്താവിന്‌റെ ആവശ്യപ്രകാരവുമായിരിക്കും സംവിധാനം ഏര്‍പ്പെടുത്തുക.

Top