ചെക്ക് തട്ടിപ്പുകൾ തടയാൻ ഇനി പോസിറ്റീവ് പേ സിസ്റ്റം

 

ചെക്ക് തട്ടിപ്പുകൾ തടയാൻ രാജ്യത്ത് ഇനി പോസിറ്റീവ് പേ സിസ്റ്റം. 2021 ജനുവരി ഒന്നുമുതൽ സംവിധാനം യാഥാർത്ഥ്യമാകും എന്ന് റിസർവ് ബാങ്ക് അറിയിച്ചു. ഉയർന്ന തുകയുടെ ചെക്കുകൾക്കാണ് ഇത് ബാധകം.

50,000 രൂപക്കുമേലുള്ള ചെക്കിൽ പണം കൈമാറ്റത്തിന് ഉപഭോക്താവിന്റെ ആവശ്യപ്രകാരമാണ് പോസിറ്റീവ് പേ സിസ്റ്റം ഏർപ്പെടുത്തുകയെങ്കിൽ അഞ്ചുലക്ഷത്തിൽ കൂടുതലുള്ള തുകയുടെ ചെക്കിന് ബാങ്കുകൾ സ്വമേധയാ ഏർപ്പെടുത്തും. ചെക്ക് സമർപ്പിച്ചയാൾ എസ്.എം.എസ്, മൊബൈൽ ആപ്, ഇൻറർനെറ്റ് ബാങ്കിങ്, എ.ടി.എം തുടങ്ങിയ ഏതെങ്കിലും ഇലക്ട്രോണിക് രീതിയിലൂടെ ചെക്കിലെ വിവരങ്ങൾ ബാങ്കിന് കൈമാറുന്നതാണ് പോസിറ്റിവ് പേ സിസ്റ്റം.

ഇങ്ങനെ ലഭിക്കുന്ന വിവരം ചെക്കിലെ വിവരങ്ങളുമായി ഒത്തുനോക്കിയശേഷമേ പണം കൈമാറ്റത്തിനായി ബാങ്ക് ചെക്ക് സമർപ്പിക്കുകയുള്ളു.

Top