പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. പുതുപ്പാടി കുഞ്ഞുകുളം തയ്യില്‍ മുഹമ്മദ് ശാഫി(23)യെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

അര്‍ധരാത്രിയില്‍ കട്ടിപ്പാറ ഭാഗത്ത് ബൈക്കില്‍ കണ്ടെത്തിയ യുവാവിനെ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തായത്. ഏറെ നേരം കഴിഞ്ഞ് ശാഫി ബൈക്കിനരികില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടി തലമുണ്ടനം ചെയ്യുകയും പുരികം ഉള്‍പ്പെടെ നീക്കം ചെയ്യുകയും ചെയ്തു.

തുടര്‍ന്നാണ് താമരശ്ശേരി പോലീസില്‍ വിവരം അറിയിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Top