സബ്‌സിഡിയോടെ സര്‍ക്കാര്‍ നല്‍കുന്ന വളം വാങ്ങുവാന്‍ ഇനി ആധാര്‍ നമ്പര്‍ നിര്‍ബന്ധം

Aadhar card

തിരുവനന്തപുരം: സബ്‌സിഡിയോടെ സര്‍ക്കാര്‍ നല്‍കുന്ന വളം വാങ്ങുവാന്‍ നാളെ മുതല്‍ കര്‍ഷകര്‍ ആധാര്‍ നമ്പര്‍ നല്‍കേണ്ടി വരും. വളം വില്‍ക്കുന്ന കടകളിലുള്ള പി.ഒ.എസ് മെഷീനുകളില്‍ ആധാര്‍ നമ്പര്‍ നല്‍കി വിരലയടയാളവും പതിപ്പിച്ചതിന് ശേഷമേ വളം വാങ്ങാന്‍ സാധിക്കൂ.

ഇന്റര്‍നെറ്റ് സംവിധാനത്തോടെ കേന്ദ്ര രാസവളം മന്ത്രാലയത്തിന് അപ്പോള്‍ തന്നെ വിവരങ്ങളും ലഭിക്കും. ഓരോ കര്‍ഷകരും വാങ്ങുന്ന വളത്തിന്റെ ഇനം, അളവ് തുടങ്ങിയവയും കൈപ്പറ്റുന്ന സബ്‌സിഡി പണവുമെല്ലാം സര്‍ക്കാരിലേക്ക് ലഭ്യമാക്കുന്നതാണ് പുതിയ സംവിധാനം.

തീരുമാനത്തെ തുടര്‍ന്ന്, വളം വില്‍ക്കുന്ന സ്ഥാപനങ്ങളിലെല്ലാം പി.ഒ.എസ് മെഷീനുകള്‍ എത്തിച്ചു കഴിഞ്ഞു. മെഷീനുള്ള പണം സ്ഥാപനങ്ങള്‍ തന്നെ വഹിക്കേണ്ടതാണ്. സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന പൊട്ടാഷ്, യൂറിയ, ഫാക്ടംഫോസ്, കോംപ്ലക്‌സ് വളങ്ങള്‍ എന്നിവ വാങ്ങുന്നതിനാണ് ആധാറും വിരല്‍ അടയാളവും വേണ്ടത്. സബ്‌സിഡി ആവശ്യമില്ലാത്ത മറ്റ് വളങ്ങള്‍ പഴയപോലെ തന്നെ ലഭിക്കും.

Top