പൈനാപ്പിളിനുള്ളില്‍ ഒളിപ്പിച്ച് കൊക്കെയ്ന്‍ കടത്താൻ ശ്രമം ; 9 പേർ അറസ്റ്റിൽ

Cocaine

ലിസ്ബന്‍: പൈനാപ്പിളിനുള്ളില്‍ ഒളിപ്പിച്ച് യൂറോപ്പിലേയ്ക്ക് കടത്താൻ ശ്രമിച്ച കൊക്കെയ്ന്‍ പിടിച്ചെടുത്തു. പൈനാപ്പിളിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ 745 കിലോ കൊക്കെയ്‌നാണ് അധികൃതർ പിടികൂടിയത്. തെക്കേ അമേരിക്കയില്‍നിന്നു കടത്തിയ കൊക്കെയ്ന്‍ പോര്‍ച്ചുഗലിന്റെയും സ്‌പെയിനിന്റെയും പൊലീസ് സംഘമാണ് കണ്ടെത്തിയത്.

ലഹരി കടത്തലുമായി ബന്ധപ്പെട്ട് ഒന്‍പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കപ്പല്‍ കണ്ടെയ്‌നറുകളില്‍ വന്‍തോതില്‍ ലഹരികടത്തു നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നുള്ള റെയ്ഡിലാണ് ഇവ കണ്ടെത്തിയത്. 2017 ഏപ്രില്‍ മുതല്‍ പോര്‍ച്ചുഗലിലും സ്‌പെയിനിലും ലഹരി മരുന്നുകൾ പിടികൂടാൻ റെയ്ഡുകൾ നടത്തുന്നുണ്ട്. ഇരുരാജ്യത്തിനും ഇടയിലുള്ള പര്‍വതപ്രദേശമായ ഐബീരിയ ഉപദ്വീപു വഴിയാണ് യൂറോപ്പിലേക്കുള്ള ലഹരി വേട്ട നടത്തുന്നത്.

Top