പ്രശസ്ത ബൈക്ക് റേസര്‍ പൗലോ ഗോണ്‍സാല്‍വെസ് അപടത്തില്‍ മരിച്ചു

ജിദ്ദ: പ്രശസ്ത ബൈക്ക് റേസര്‍ പൗലോ ഗോണ്‍സാല്‍വെസ്(40) അപടത്തില്‍ മരിച്ചു. സൗദി അറേബ്യയില്‍ വച്ചായിരുന്നു അപകടം നടന്നത്. പൗലോ ഹീറോ മോട്ടോസ്‌പോര്‍ട്ടിനുവേണ്ടിയായിരുന്നു താരം മത്സരിച്ചിരുന്നത്.

ഡക്കാര്‍ 2020 റാലിയുടെ ഏഴാം റൗണ്ടില്‍ വെച്ചായിരുന്നു താരത്തിന് പരിക്കേറ്റത്. അപകടത്തില്‍ പരിക്ക് പറ്റിയ താരം ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. സൗദി അറേബ്യയിലെ റിയാദ് മുതല്‍ വാഡി അല്‍ ദ്വൈവൈസര്‍ വരെയായിരുന്നു മത്സരം.

അപകടം നടന്ന് എട്ടുമിനിറ്റിനകം മെഡിക്കല്‍ ഹെലികോപ്റ്റര്‍ സ്ഥലത്തെത്തുകയും പൗലോയെ ഉടന്‍ അടുത്തുള്ള ലൈല ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. ഇവിടെവെച്ചാണ് താരം മരണത്തിന് കീഴടങ്ങിയത്. പരിചയസമ്പന്നനായ ഒരു റൈഡറേയാണ് നഷ്ടമായതെന്ന് സംഘാടകര്‍ പറഞ്ഞു.

Top